ശ്രീനഗര്‍: കടുത്ത ശൈത്യത്തില്‍ കശ്മീര്‍ താഴ്വര വിറങ്ങലിക്കുന്നു. ലഡാക്ക് മേഖല അക്ഷരാര്‍ഥത്തില്‍ തണുത്തു മരവിച്ച അവസ്ഥയിലാണ്. കാര്‍ഗിലില്‍ തുടര്‍ച്ചയായി കുറഞ്ഞ താപനില രേഖപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം തണുപ്പിന്റെ കാര്യത്തില്‍ ലെ കാര്‍ഗിലിനെ മറികടന്നു.
ലെയില്‍ കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത് മൈനസ് 13.2 ഡിഗ്രി സെല്‍ഷ്യസ്. കാര്‍ഗിലിലെ താപനില മൈനസ് 15.4 ആയിരുന്നു. കടുത്ത മഞ്ഞുവീഴ്ചയില്‍ സംസ്ഥാനത്തിന്റെ പല മേഖലയിലും ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. കശ്മീര്‍ മേഖലയില്‍ ശ്രീനഗറില്‍ മൈനസ് 3.6, പഹല്‍ഗാമില്‍ മൈനസ് 7, ഗുല്‍മാര്‍ഗില്‍ മൈനസ് 4.6 എന്നിങ്ങനെയായിരുന്നു താപനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: