ന്യൂദല്‍ഹി: ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയില്‍ പണം നേരിട്ട് ഗുണഭോക്താവിന് കൈമാറുന്നതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര വനിത, ശിശുവികസന മന്ത്രാലയം അറിയിച്ചു. പദ്ധതിയിലൂടെ ധനസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന അനവധി അപേക്ഷകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. നേരിട്ടുള്ള ആനുകൂല്യ വിതരണം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നില്ല. വ്യാജ വാഗ്ദാനങ്ങള്ക്കിരയാകരുതെന്നും മന്ത്രാലയം മുന്നറിയിപ്പു നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: