ന്യൂദല്‍ഹി: വിദേശ വിനോദ സഞ്ചാരികള്‍ വഴിയുള്ള വിദേശ നാണ്യ വരുമാനത്തില്‍ 16.7 ശതമാനം വര്‍ധന. 2016 നവംബറില്‍ 14,259 കോടി രൂപയായിരുന്ന വിദേശ നാണ്യ വരുമാനം ഈ വര്‍ഷം 16,640 കോടിയായി.
ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ വിനോദ സഞ്ചാരത്തിലൂടെയുള്ള വിദേശ നാണ്യ വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 16.9 ശതമാനത്തിന്റെ വര്‍ധനയുണ്ട്. 2016 ജനുവരി മുതല്‍ നവംബര്‍ വരെ 1,37,588 കോടി വരുമാനമുണ്ടായപ്പോള്‍ ഈ വര്‍ഷം അത് 1,60,865 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: