പാക്കിസ്ഥാനിലെ മതംമാറ്റം ഇടപെടുമെന്ന് സുഷമ

Wednesday 20 December 2017 2:50 am IST

ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ സിഖുകാരെ നിര്‍ബന്ധിച്ച് മതംമാറ്റുന്ന സംഭവത്തില്‍ ഇടപെടുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഹാന്‍ഗു എന്ന പ്രദേശത്തെ സിഖുകാരെ ഇസ്ലാംമതത്തിലേക്കു മാറ്റാന്‍ ശ്രമിക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം പാക് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും, സുഷമ ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും സുഷമ പറഞ്ഞു.

പാക്കിസ്ഥാനില്‍ സിഖുകാരെ മതംമാറ്റാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങാണ് സുഷമയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഹാന്‍ഗു ജില്ലയിലെ ചില പ്രവിശ്യകളിലെ മതംമാറ്റശ്രമങ്ങളെക്കുറിച്ച് പാക് പത്രമായ ട്രിബൂണാണ് റിപ്പോര്‍ട്ടു ചെയ്തത്. പ്രവിശ്യയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ യാഖൂബ് ഖാന്‍ നേരിട്ട് സിഖുകാരെ ഭീഷണിപ്പെടുത്തി മതം മാറ്റുന്നു എന്നാണ് പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.