കണ്ണൂര്‍: ലയണ്‍സ് ക്ലബ് ഓഫ് കാനന്നൂരിന്റെ ആഭിമുഖ്യത്തില്‍ ചികിത്സാ ധനസഹായ വിതരണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് വൈകീട്ട് 7.30 ന് കണ്ണൂര്‍ ലയണ്‍സ് കമ്മ്യൂണിറ്റി ഹാളില്‍ കണ്ണൂര്‍ കോര്പ്പറേഷന് ഡപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് നിര്‍വ്വഹിക്കും. ചടങ്ങില്‍ നിര്‍ദ്ധനരായ പത്ത് കുട്ടികള്‍ക്ക് കാന്‍സര്‍ ചികിത്സാ സഹായവും പത്ത് പേര്‍ക്ക് കിഡ്നി ചികിത്സാ സഹായവും വനിത ജയില്‍ സ്കൂളുകള്‍ അടക്കമുള്ള പത്ത് സ്ഥാപനങ്ങള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണവും ഡസ്റ്റ്ബിന്‍ വിതരണവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ടി.പി.സായ്കിരണ്‍, സെക്രട്ടറി കെ.പി.ടി.ജലീല്‍, മുന്‍ പ്രസിഡന്റുമാരായ ടി.ഒ.വി.ശങ്കരന് നമ്പ്യാര്‍, പി.പി.ഹസീസ് ഹസ്സന്, ട്രഷറന്‍ സജേഷ് സത്യവ്രതന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: