കാറ്റില്‍വന്‍ കൃഷിനാശം

Tuesday 19 December 2017 10:55 pm IST


ആലക്കോട്: മലയോര മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ വന്‍ കൃഷിനാശം. ആലക്കോട് തെങ്ങ് വീണ് വീട് തകര്‍ന്നു. കാപ്പിലമ വൈതല്‍ക്കുണ്ടിലെ സുബ്രഹ്മണ്യന്റെ വാഴത്തോട്ടമാണ് തിങ്കളാഴ്ചയുണ്ടായ കനത്ത കാറ്റില്‍ നശിച്ചത്. നൂറോളം കുലച്ച വാഴകള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം വാഴകള്‍ നശിച്ചിട്ടുണ്ട്. കാപ്പിമല മേഖലയിലും വന്‍കൃഷിനാശം ഉണ്ടായിട്ടുണ്ട്. കാറ്റില്‍ തെങ്ങുവീണ് ആലക്കോട് ഒറ്റത്തൈ റോഡിലെ കൈതച്ചാണി ശെല്‍വരാജിന്റെ വീട് തകര്‍ന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഈസമയം വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. റോഡിലുണ്ടായിരുന്ന മരം കടപുഴകി വൈദ്യുതി ലൈനില്‍ വീണതിനാല്‍ ഏറെ നേരം വൈദ്യുത ബന്ധം താറുമാറായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.