കണ്ണൂര്‍: തിലാന്നൂര്‍ യൂപി സ്കൂളില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അനുവദിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം നാളെ രാവിലെ 9ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. കോര്പ്പറേഷന് കൗണ്‍സിലര്‍ എം.രാജീവന് അധ്യക്ഷത വഹിക്കും. എഇഒ കെ.വി.സുരേന്ദ്രന്, ബിപിഒ കൃഷ്ണന് കുറിയ, മാനേജ്മെന്റ് പ്രതിനിധി സി.പി.രാമചന്ദ്രന്, കെ.അനില്‍ കുമാര്‍, ഷീബ ഷാജി, പി.പി.ബാബു തുടങ്ങിയവര്‍ സംസാരിക്കും. ഹെഡ്മാസ്റ്റര് കെ.വി.ജയരാജന് സ്വാഗതവും മനോജ് മാസ്റ്റര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: