കണ്ണാടിപ്പറമ്പ്: ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആരാധനാ മഹോത്സവം നാളെ മുതല്‍ 25 വരെ നടക്കും. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പുതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. നാളെ രാവിലെ 6 മുതല്‍ അഖണ്ഡ നാമസങ്കീര്‍ത്തനം, നിറമാല, ഉച്ചക്ക് അന്നദാനം, 22ന് രാവിലെ 11ന് സുരേഷ് വയക്കരയുടെ പ്രഭാഷണം, വൈകുന്നേരം 4ന് കലവറ നിറക്കല്‍ ഘോഷയാത്ര, തുടര്‍ന്ന് വിളക്ക് പൂജ, നിറമാല, തിരുവത്താഴത്തിന് അരിയളക്കല്‍, 7.30ന് നൃത്ത നൃത്യങ്ങള്‍, 23ന് രാവിലെ 8ന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്ത്, 11ന് ശശി കമ്മട്ടേരിയുടെ പ്രഭാഷണം, വൈകുന്നേരം 3ന് കേളി, 5ന് തിടമ്പെഴുന്നള്ളത്ത്, തുടര്‍ന്ന് നിറമാല, തിരുവാതിരക്കളി, രാത്രി 9ന് എഴുന്നള്ളത്ത്, തിരുനൃത്തം, ഭക്തിഗാനമേള, 24ന് രാവിലെ 8ന്ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്ത്, 11ന് അഡ്വ.എ.വി.കേശവന്റെ പ്രഭാഷണം, വൈകുന്നേരം 3ന് കേളി, 5ന് തിടമ്പെഴുന്നള്ളത്ത്, തുടര്‍ന്ന് നിറമാല, തായമ്പക, രാത്രി 9ന് എഴുന്നള്ളത്ത്, തിരുനൃത്തം, നൃത്തനൃത്യങ്ങള്‍ എന്നിവയും 25ന് മഹോത്സവ ദിവസം രാവിലെ 8ന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്ത്, 11ന് കെ.എന്‍.രാധാകൃഷ്ണന് മാസ്റ്ററുടെ പ്രഭാഷണം, വൈകുന്നേരം 3ന് കേളി, 5ന് തിടമ്പെഴുന്നള്ളത്ത്, തുടര്‍ന്ന് നിറമാല, ചെറുതാഴം രാമചന്ദ്രന് മാരാരെ ആദരിക്കല്‍, ഇരട്ടത്തായമ്പക, രാത്രി 10ന് എഴുന്നള്ളത്ത്, തിരുനൃത്തം, തുടര്‍ന്ന നൃത്ത സംഗീത നാടകം എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: