പ്രവൃത്തി ഉദ്ഘാടനം നാളെ

Tuesday 19 December 2017 11:01 pm IST

കണ്ണൂര്‍: തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ വൈകീട്ട് 4 മണിക്ക് തലശ്ശേരി ഓവര്‍ബറീസ് ഫോളി പാര്‍ക്കില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ചടങ്ങില്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. എം. പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രഫ. റിച്ചാര്‍ഡ് ഹേ, കെ.കെ.രാഗേഷ് എന്നിവര്‍ മുഖ്യാതിഥികളാവും. ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, നഗരസഭാ ചെയര്‍മാന്‍ സി. കെ രമേശന്‍, ജില്ലാ കലകടര്‍ മീര്‍ മുഹമ്മദ് അലി തുടങ്ങിയവര്‍ സംബന്ധിക്കും.
പഴയ മൊയ്തു പാലം സംരക്ഷിച്ച് നവീകരിച്ച് പൊതു ഉദ്യാനമായി വികസിപ്പിക്കല്‍, പഴയ ഫയര്‍ ടാങ്ക് സംരക്ഷണവും താഴെ അങ്ങാടി പൈതൃക വീഥിയായി വികസിപ്പിക്കലും, ഗുണ്ടര്‍ട്ട് ബംഗ്ലാവ് സംരക്ഷിച്ച് ഭാഷാ പഠന കേന്ദ്രമായി വികസിപ്പിക്കല്‍, തലശ്ശേരി പിയര്‍ സംരക്ഷിച്ച് ഭക്ഷ്യ വീഥി ശില്‍പ്പോദ്യാനമായി വികസിപ്പിക്കല്‍ തുടങ്ങി 6. 27 കോടി രൂപയുടെ നാല് പ്രവൃത്തികളാണ് തലശ്ശേരി പൈതൃക പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നടപ്പാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.