പുന്നാട്: ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി പിടിഎയുടെ സഹകരണത്തോടെ മീത്തലെ പുന്നാട് യുപി സ്കൂള്‍ പുസ്തക സമാഹരണയജ്ഞത്തില്‍ ശേഖരിച്ച ആയിരത്തിലധികം പുസ്തകങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. മുഖ്യാധ്യാപിക പി.കെ.രമാദേവി പുസ്തക പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കണ്‍വീനര്‍ സി.കെ.അനിത അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന ഇത്തരം പരിപാടികള്‍ വായനയുടെ പുതിയ അനുഭവം വിദ്യാര്‍ഥികളില്‍ അങ്കുരിപ്പിക്കാന്‍ പര്യാപ്തമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ പി.പി.അരുണ്‍, പി.പി.സദാനന്ദന്, കെ.ഷെമീല, സ്കൂള്‍ ലീഡര്‍ പി.അതുല്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ കെ.വി.ദിവ്യ, കെ.ഹണി, അനിത എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: