കൂത്തുപറമ്പ്: വ്യവസായ കേന്ദ്രത്തിലേക്ക് പോകുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കമെന്നാവശ്യപ്പെട്ട് മുര്യാട് അയോദ്ധ്യ നഗറില്‍ ബിജെപി മൂര്യാട് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുത്തുപറമ്പ്-വലിയവെളിച്ചം റോഡ് ഉപരോധിച്ചു. ബിജെപി ജില്ലാ സെക്രട്ടറി വിജയന് വട്ടിപ്രം ഉപരോധം ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ പ്രസിഡന്റ് ജ്യോതി ബാബു അധ്യക്ഷത വഹിച്ചു. ഷൈജു മൂര്യാട് സ്വാഗതം പറഞ്ഞു. വി.സുധീര്‍, ലസിത പാലക്കല്‍, കെ.പി.മഞ്ജിത്, കെ പ്രകാശന് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: