വാഷിങ്ടണ്‍: താന്‍ സ്ഥിരമായി ഉത്തേജകമരുന്ന് ഉപയോഗിക്കാറുണ്ടെന്ന പരിശീലകന്റെയും ഏജന്റിന്റെയും ആരോപണം നിഷേധിച്ച് യുഎസ് അത്ലറ്റ് ജസ്റ്റിന് ഗാറ്റ്ലിന്. തനിക്കൊപ്പം നിന്നവരുടെ വാക്കുകള്‍ ഞെട്ടിച്ചെന്ന് ഗാറ്റ്ലിന് പറഞ്ഞു.
ഗാറ്റ്ലിന്റെ പരിശീലകന് ഡെന്നിസ് മിച്ചല്‍ ഏജന്റ് റോബര്‍ട്ട് വാഗ്ണര്‍ എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയത്. ഏതൊരു അമേരിക്കന്‍ ഓട്ടക്കാരനെയും പോലെ ഗാറ്റ്ലിനും ഉത്തേജകമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് ബ്രിട്ടനിലെ ടെലഗ്രാഫ് പത്രം പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നുത്.
ഇതേത്തുടര്‍ന്ന് അന്താരാഷ്ട്ര ഉത്തേജകവിരുദ്ധ ഏജന്‍സിയും യുഎസ് ഉത്തേജകവിരുദ്ധ ഏജന്‍സിയും അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: