തിരുവനന്തപുരം: കേന്ദ്ര മത്സ്യ ബന്ധന മന്ത്രാലയം രൂപീകരിക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.
ബിജെപി സംസ്ഥാന നേതാക്കള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ കോസ്റ്റല്‍ റിസേര്‍വ് സോണ്‍ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശത്തെ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഏജന്‍സികളില്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് സ്ഥിരം നിയമനം നടത്തണം.
കടല്‍ ഭിത്തികള്‍ നിര്‍മിക്കുകയും ശക്തിപ്പെടുത്തുകയും വേണം. ബയോ മെട്രിക് മത്സ്യ ബന്ധന സംവിധാനം തീരദേശ ഗ്രാമങ്ങളില്‍ ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്. ആവശ്യങ്ങളോട് അനുഭാവ പൂര്‍വം പ്രതികരിച്ച പ്രധാനമന്ത്രി കേന്ദ്ര പാക്കേജ് അടിയന്തരമായി അനുവദിക്കുമെന്നും ഉറപ്പുനല്‍കി.
രക്ഷാ പ്രവര്‍ത്തനങ്ങളിലും ആരോഗ്യപരിപാലനത്തിലും സജീവമായി പങ്കാളികളാവാന്‍ പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, കേന്ദ്ര മന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, പൊന്‍ രാധാകൃഷ്ണന്, ഒ. രാജഗോപാല്‍ എംഎല്‍എ, സി.കെ പത്മനാഭന്, പി.എസ് ശ്രീധരന്‍പിള്ള, പി.കെ കൃഷ്ണദാസ്, വി. മുരളീധരന്, എം.ടി രമേശ്, കെ. സുരേന്ദ്രന് എന്നിവരടങ്ങുന്ന നിവേദക സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: