ബൈക്ക്‌ കവര്‍ച്ച: രണ്ടു പേര്‍ അറസ്റ്റില്‍

Sunday 17 July 2011 10:54 pm IST

കാസര്‍കോട്‌: പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക്‌ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ബന്തടുക്ക, മാണിമൂല, മൊട്ടയിന്‍ പുളിക്കലിലെ ശിഹാബ്‌ റഹ്മാന്‍ (26), സുള്ള്യ ഗാന്ധിനഗറിലെ എന്‍.എന്‍.ബഷീര്‍ (32) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. കഴിഞ്ഞ മാസം 23നാണ്‌ പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്തു നിറുത്തിയിരുന്ന തുരുത്തിയിലെ ഇബ്രാഹീം ഖലീലിണ്റ്റെ ബൈക്ക്‌ മോഷണം പോയത്‌. പോലീസ്‌ അന്വേഷിക്കുന്നതിനിടയിലാണ്‌ നെല്ലിക്കട്ടയില്‍ വച്ച്‌ ബൈക്കുമായി രണ്ടുപേരും പിടിയിലായത്‌. കര്‍ണാടക രജിസ്ട്രേഷനുള്ള നമ്പര്‍ പ്ളേറ്റ്‌ ഘടിപ്പിച്ച നിലയിലായിരുന്നു ബൈക്ക്‌. സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ്‌ തട്ടിപ്പ്‌ പുറത്തായതെന്നു പോലീസ്‌ പറഞ്ഞു. തങ്ങള്‍ക്ക്‌ സുള്ള്യ സ്വദേശിയായ അസൈനാര്‍ മുസ്ളിയാര്‍ ആണ്‌ ബൈക്ക്‌ കൈമാറിയതെന്നാണ്‌ പിടിയിലായ യുവാക്കള്‍ പോലീസിനു മൊഴി നല്‍കിയത്‌. ഇയാളെ പോലീസ്‌ തിരയുന്നു.