കല്‍പ്പറ്റ: ഞായറാഴ്ച്ച കുര്ബ്ബാനയ്ക്കെത്തിയില്ലെന്നാരോപിച്ച് എട്ട് വയസുകാരനെയും സഹോദരനെയും മര്‍ദ്ദിച്ച സംഭവത്തില്‍ വികാരിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസ്സെടുത്തു.
വയനാട് കമ്പളക്കാടിനടുത്തുള്ള ചുണ്ടക്കര പള്ളി വികാരി ഫാ. തോമസ് പൂന്തോട്ടത്തിനെതിരെയാണ് കമ്പളക്കാട് പോലീസ് കേസ്സെടുത്തത്.
ഡിസംബര്‍ മൂന്നിനാണ് സംഭവം. സഹോദരങ്ങളെയും മറ്റൊരു കുട്ടിയെയും പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി അള്‍ത്താരയില്‍ ചൂരല്‍ കൊണ്ട് മര്‍ദ്ദിച്ചതായാണ് പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവം അന്വേഷിച്ച് പോലീസിന് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: