ഓഖി അടിയന്തര സഹായം: കേന്ദ്രത്തിന്റെ 325 കോടി

Wednesday 20 December 2017 1:59 am IST

ന്യൂദല്‍ഹി: ഓഖി ദുരന്തത്തിനിരയായ കേരളത്തിനും തമിഴ്‌നാടിനും ലക്ഷദ്വീപിനുമായി 325 കോടി രൂപയുടെ അടിയന്തര സഹായം കേന്ദ്രം പ്രഖ്യാപിച്ചു. നേരത്തെ തമിഴ്‌നാടിന് 280 കോടി രൂപയും കേരളത്തിന് 76 കോടി രൂപയും നല്‍കിയതിന് പുറമെയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതബാധിതരെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് തീരുമാനം.

പൂര്‍ണമായി തകര്‍ന്ന 1,400 വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വീടുകള്‍ക്ക് ഒന്നര ലക്ഷം രൂപ ലഭിക്കും. ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അര ലക്ഷം രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ഏതാനും ദിവസം മുന്‍പ് കേരളത്തിന് വരള്‍ച്ചാ ദുരിതാശ്വാസമായി 125.47 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.