പാറ്റ്ന: ബിഹാറില്‍ റെയില്‍വേ സ്റ്റേഷനു നേരെ നക്സല്‍ ആക്രമണം. അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്ററെയും മറ്റൊരു ജീവനക്കാരനെയും തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയില്‍ മസുദാന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്.
ആയുധങ്ങളുമായെത്തിയ നക്സല്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന് ഓഫീസ് അടച്ചു തകര്‍ക്കുകയും ചെയ്തു. മസുദാന്‍ റെയില്‍വേ ട്രാക്കിലൂടെ ട്രെയിന്‍ ഗതാഗതം തുടര്‍ന്നാല്‍ തട്ടിക്കൊണ്ടു പോയവരെ വധിക്കുമെന്ന് നക്സലുകള്‍ ഭീഷണിയുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: