കണ്ണൂര്‍: ജില്ലയുടെ രണ്ടിടങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജെപി മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി വൈസ് പ്രസിഡന്റ് സുനില്‍, മങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് അനീഷ്, മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് തുടങ്ങിയവര്‍ക്കാണ് വെട്ടേറ്റത്.
കേസ് സംബന്ധമായ ആവശ്യവുമായി പേരാവൂര്‍ പോലീസ് സ്റ്റേഷനിലെത്തി മടങ്ങുമ്പോഴാണ് ഇവരുടെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. നേരത്തെ കതിരൂരില്‍ നടന്ന ആക്രമണത്തില്‍ പൊന്ന്യം സ്വദേശി പ്രവീണിന് വെട്ടേറ്റിരുന്നു. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുസംഭവങ്ങള്ക്ക് പിന്നിലും സിപിഎം പ്രവര്ത്തകന്മാരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: