ജയലളിതയുടെ ആശുപത്രിയിലെ ദൃശ്യങ്ങള്‍ പുറത്ത്

Wednesday 20 December 2017 11:19 am IST

ചെന്നൈ: ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ജയലളിത ആശുപത്രിയില്‍ കഴിഞ്ഞ ദിവസത്തെ ദൃശ്യങ്ങള്‍ പുറത്ത്. ജയലളിതയുടെ പൂര്‍ണ്ണ ബോധത്തോടെയുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത. ടിടിവി ദിനകരന്‍ വിഭാദഗമാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

മരിച്ചശേഷമല്ല ആശുപത്രിയില്‍ എത്തിച്ചതെന്ന് തെളിയിക്കാനാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്ന് ദിനകരന്‍ പക്ഷത്തെ മുന്‍ എം‌എല്‍‌എ വെട്രിവേല്‍ പറഞ്ഞു. ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കുമെന്നും വെട്രിവേല്‍ വ്യക്തമാക്കി.

സ്വകാര്യത കണക്കിലെടുത്താണ് വീഡിയോ പുറത്തുവിടാതിരുന്നതെഞ്ഞും വെട്രിവേല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.