കൊച്ചി: വ്യാജ വാഹന രജിസ്ട്രേഷന് കേസില്‍ നടി അമല പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.
കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് കഴിഞ്ഞ ദിവസം അമല പോള്‍ ഹാജരായിരുന്നില്ല. ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ ഹാജരാവുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അമല അഭിഭാഷകന് മുഖേനെ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു.
സമാനമായ കേസില്‍ നടന് ഫഹദ് ഫാസില്‍ ആലപ്പുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വിധി പറയാന്‍ മാറ്റി. നികുതി വെട്ടിക്കാന്‍ വേണ്ടി ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തിലാണ് ഇരുവര്‍ക്കെതിരേയും ക്രൈംബ്രാഞ്ച് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: