സിപിഎം അക്രമത്തില്‍ പ്രതിഷേധം വ്യാപകം മട്ടന്നൂര്‍ മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍ പൂര്‍ണ്ണം

Wednesday 20 December 2017 9:12 pm IST

മട്ടന്നൂര്‍: ബിജെപി നേതാക്കളെ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത മട്ടന്നൂര്‍ മണ്ഡലം ഹര്‍ത്താല്‍ പൂര്‍ണ്ണം. മണ്ഡലത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും കടകള്‍ അടഞ്ഞുകിടന്നു. ചില മേഖലകളില്‍ ബസ്സുകള്‍ ഓട്ടം നിര്‍ത്തിവെച്ചിരുന്നു.
ഇന്നലെ രാവിലെ ആറ് മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍ ആചരിച്ചത്. കോളയാട്, ചിറ്റാരിപ്പറമ്പ്, കണ്ണവം, മാലൂര്‍, തോലമ്പ്ര, ശിവപുരം, ആലച്ചോരി, മട്ടന്നൂര്‍, ചാലോട്, നായാട്ടുപാറ, കല്ല്യാട്, മരുതായി, ഉരുവച്ചാല്‍, കൂടാളി, കീഴല്ലൂര്‍, എടയന്നൂര്‍, നീര്‍വേലി, മാങ്ങാട്ടിടം, തില്ലങ്കേരി തുടങ്ങിയ ടൗണുകളിലൊക്കെ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. ഈ മേഖലയിലെ വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
സിപിഎം അക്രമികള്‍ ബിജെപി മട്ടന്നൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് പി.രാജന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡണ്ട്, പുളുക്കുവന്‍ ഗംഗാധരന്‍, മാലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.മോഹനന്‍, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് പി.അനീഷ്, മട്ടന്നൂര്‍ നഗരസഭാ വൈസ് പ്രസിഡണ്ട് കെ.സുനില്‍കുമാര്‍ തുടങ്ങിയവരെയാണ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ശിവപുരത്തുവെച്ചായിരുന്നു അക്രമം.
ഗുരുതരമായി പരിക്കേറ്റ സുനില്‍കുമാര്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ മറ്റുള്ളവര്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും ചികിത്സയിലാണ്. ആശുപത്രിയില്‍ കഴിയുന്നവരെ ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, നേതാക്കളായ വി.വി.ചന്ദ്രന്‍, യു.ഇന്ദിര, എന്‍.ഹരിദാസന്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്‍ തുടങ്ങി നിരവധി നേതാക്കള്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇരിട്ടി, മാലൂര്‍, ആലച്ചേരി, കണ്ണവം, കോളയാട്, നീര്‍വ്വേലി, മട്ടന്നൂര്‍, ചാലോട്, നായാട്ടുപാറ, കല്ല്യാട്, കുയിലൂര്‍, ആലക്കോട്, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.