തലശ്ശേരി: ആര്‍എസ്എസ് പൊന്ന്യം മണ്ഡല് കാര്യവാഹ് നായനാര്‍ റോഡിലെ കെ.പ്രവീണിനെ സിപിഎം ക്രിമിനല്‍സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ഒരുഭാഗത്ത് മുഖ്യമന്ത്രി സമാധാനത്തിന്റെ ഭാഷ ഉപയോഗിക്കുമ്പോള്‍ മറുഭാഗത്ത്് അക്രമി സംഘത്തിന് പ്രോത്സാഹനം നല്കുന്ന ജില്ലാ നേതൃത്വം കണ്ണൂരില്‍ വീണ്ടും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും യോഗം ആരോപിച്ചു.
അക്രമികളെ ഉടനെ അറസ്റ്റുചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.ലിജേഷ് അധ്യക്ഷതവഹിച്ചു. കെ.എന്‍.മോഹനന്, കെ.അജേഷ്, കെ.കെ.പ്രേമന്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: