ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നാല് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് മന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയില്‍ പറഞ്ഞു. വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 4,12,752 തസ്തികകളില്‍ ഒഴിവുകളുണ്ട്.
36,33,935 തസ്തികള്‍ക്കാണ് അനുമതിയുള്ളത്. സ്ത്രീകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: