മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: എ.എന്‍.രാധാകൃഷ്ണന്‍

Thursday 21 December 2017 2:45 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധനം പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. കണ്ണൂരില്‍ സിപിഎം വീണ്ടും അക്രമം അഴിച്ചു വിട്ടിരിക്കുന്നു.

പോലീസ് സിപിഎം പ്രവര്‍ത്തകരോടൊപ്പമാണ്. ബിജെപി പ്രവര്‍ത്തകരെ അകാരണമായി പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ച ശേഷം അവിടെ വച്ച് ചെങ്കൊടി പിടിപ്പിക്കുന്നു.
പാര്‍ട്ടിയിലെ വിഭാഗീയത മറച്ചുവയ്ക്കാനാണ് സിപിഎം അക്രമം അഴിച്ചു വിടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ സഹായത്തിന് കിട്ടാത്തതിനാല്‍ ഏരിയ സമ്മേളനങ്ങളും ജില്ലാ സമ്മേളനങ്ങളും സിപിഎമ്മിനു വേണ്ടി നടത്തുന്നത് ഇവന്റ് മാനേജ്‌മെന്റ് കമ്പനികളാണ്.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രകീര്‍ത്തിച്ചു ജില്ലയിലാകെ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചു. പാര്‍ട്ടിയില്‍ ഇത് ചര്‍ച്ചയായതിനാല്‍ വിഭാഗീയത മറച്ച് വയ്ക്കാന്‍ കണ്ണൂരില്‍ അക്രമത്തിന് പാര്‍ട്ടി കോപ്പു കൂട്ടുന്നു. പ്രാകൃതമായ രീതിയാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. ആഭ്യന്തര വകുപ്പ് ഘടക കക്ഷികളെ ഏല്‍പ്പിക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.