ന്യൂദല്‍ഹി: വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 2018 മാര്‍ച്ചോടെ പൂര്‍ണ്ണമായും എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റേഷനുകളാകും രാജ്യത്തുണ്ടാകുകയെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.
റെയില്‍വേയുടെ ക്വാട്ടേഴ്സുകള്‍, പ്ലാറ്റ്ഫോമുകള് എന്നിവയും പൂര്‍ണ്ണമായും എല്ഇഡിവല്ക്കരിക്കും.2017 നവംബറില്‍ 3500 റെയില്‍വേ സ്റ്റേഷനുകള്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ചു. 20 ലക്ഷം എല്‍ഇഡി ബള്‍ബുകളാണ് വേണ്ടിവന്നത്. ഉപഭോഗത്തിന്റെ 10 ശതമാനം ഇതുവഴി ലാഭിക്കാന്‍ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.
പൂര്‍ണ്ണമായും എല്‍ഇഡി ആക്കുന്നതുവഴി 240 മില്യണ്‍ യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നും ഇതിലൂടെ പ്രതിവര്‍ഷം 180 കോടി രൂപയാണ് മിച്ചംവയ്ക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷയെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: