ആലപ്പുഴ: കുചേലനും ശ്രീകൃഷ്ണനുമായുള്ള അതിഗാഢമായ സുഹൃദ് ബന്ധമാണ് ഇപ്പോഴത്തെ തലമുറ മാതൃകയാക്കേണ്ടതെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. അമ്പലപ്പുഴയില്‍ സുദാമാ – ശ്രീകൃഷ്ണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. പഴയ ഗുരുശിഷ്യബന്ധത്തിന്റെ ഉജ്ജ്വല സന്ദേശമാണ് സുദാമാ – ശ്രീകൃഷ്ണസംഗമം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭക്തിയുടെ പടവുകള്‍ ചവിട്ടിയായിരുന്നു അന്നത്തെ
വിദ്യാഭ്യാസം . എന്നാല്‍ ഇന്നത്തെ വിദ്യാഭ്യാസം ഭൗതികമായ ജീവിതാവശ്യങ്ങള്‍ക്കുവേണ്ടി മാത്രമായി ചുരുങ്ങി. സ്വാര്ത്ഥതയുളളവര്ക്ക് ഭഗവദ് ദര്‍ശനം കിട്ടുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷനായി. തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഗോകുലാചാര്യ പുരസ്കാരം ജസ്റ്റിസ് കെ.ടി. തോമസ് സമ്മാനിച്ചു . ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, വൈക്കം ഗോപകുമാര്‍, ബാബു പണിക്കര്‍, കെ.എന്‍. പ്രേമാനന്ദന് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ പി. പ്രേംകുമാര്‍ സ്വാഗതവും ചെയര്മാന് പി.ആര്. രാജീവ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: