ആലപ്പുഴ: ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 28-ാമത് കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം 22 മുതല്‍ 28 വരെ ആലപ്പുഴ എസ്ഡിവി ഗ്രൗണ്ടില്‍ നടക്കും.
60ലേറെ സ്റ്റാളുകളാണ് ഇത്തവണയുള്ളത്. സംവാദങ്ങള്‍, കാര്‍ഷിക പ്രദര്‍ശനങ്ങള്‍ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. നാളെ വൈകിട്ട് നാലിന് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് തോമസ് ജോസഫ് അദ്ധ്യക്ഷനാകും.
സംരംഭകത്വ കാര്‍ഷിക മേഖലയും, കാലാവസ്ഥാ വ്യതിയാനവും കൃഷിയും, തെങ്ങധിഷ്ഠിത പുരയിട കൃഷി എന്നീ വിഷയങ്ങളിലാണ് സംവാദങ്ങള്‍ നടക്കുക. ദിവസവും വൈകിട്ട് കലാപരിപാടികളും അരങ്ങേറും.
23ന് ഉച്ചയ്ക്ക് രണ്ടിന് മികച്ച കര്‍ഷകരെ ആദരിക്കും. 25ന് വൈകിട്ട് നാലിന് മികച്ച കര്ഷകന് കര്‍ഷക ശ്രേഷ്ഠ പുരസ്കാരം മന്ത്രി പി. തിലോത്തമന് നല്കി ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: