കുട്ടനാട്: കണ്ണാടി ഗവ. യുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഓഖിദുരന്തത്തില്‍ ജീവിതം പ്രതിസന്ധിയിലായവര്‍ക്ക് കാരുണ്യ നിധിയുടെ സഹായം നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് ശേഖരിച്ച തുകയാണ് ജില്ലാ കള്ക്ടര് ടി. വി. അനുപമയെ ഏല്‍പ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരോടൊപ്പം കളക്ട്രേറ്റില്‍ നേരിട്ടെത്തിയാണ് സഹായം കൈമാറിയത്. പ്രധാനാദ്ധ്യാപകന് ടി.എസ്.പ്രദീപ്കുമാറും വിദ്യാര്‍ത്ഥി പ്രതിനിധികളും ചേര്‍ന്ന് ശേഖരിച്ച തുക കളക്ടര്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: