എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പന്ത്രണ്ടു നോയമ്പ് മഹോത്സവത്തോടനുബന്ധിച്ചുള്ള നാരീപൂജ 22ന് 9.30നു നടക്കും. പരിസ്ഥിതി പ്രവര്‍ത്തക ഡോ. വന്ദന ശിവയുടെ പാദം കഴുകി നാരീപൂജ ഉദ്ഘാടനം ചെയ്യും.
പുലര്‍ച്ചെ അഞ്ചിന് അഭിഷേകത്തിനും ഗണപതിഹോമത്തിനും ശേഷമാണു നാരീപൂജ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിന്റെ മുന്‍വശം പ്രത്യേകം തയാറാക്കിയ പീഠത്തില്‍ ഇരുത്തിയ ശേഷം മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ പാദപൂജ നടത്തുകയാണു ചെയ്യുന്നത്.
26ന് ഒന്പതിനു കലശാഭിഷേകവും മൂന്നിനു തിരുവാഭരണ ഘോഷയാത്രയും, സര്വമംഗളാരതിയും നടക്കും. 27നു 10.30നു തിരുവാതിരയും പിന്നല് തിരുവാതിരയും 12നു മഞ്ഞനീരാട്ടും 12.30നു ചക്കരക്കുളത്തില്‍ ആറാട്ടും കൊടിയിറക്കും നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: