ആലപ്പുഴ: നിയമസഭാ പരിസ്ഥിതി സമിതി ചെയര്മാന് മുല്ലക്കര രത്നാകരന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10.30ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തും.
വേമ്പനാട് തണ്ണീര്‍തടങ്ങളുടെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പ്രത്യേക പഠനറിപ്പോര്‍ട്ട് തയാറാക്കുന്നതിന് വനം-വന്യജീവി, വിനോദസഞ്ചാരം, പരിസ്ഥിതി, തദ്ദേശസ്വയംഭരണം, റവന്യൂ, ജലവിഭവം, ഉള്‍നാടന്‍ ഗതാഗതം, ഫിഷറീസ്, തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് സമിതി തെളിവെടുക്കും.
തുടര്‍ന്ന് വേമ്പനാട് കായലിലെ വിവിധ പരിസ്ഥിതി മേഖലകളില്‍ സമിതി സന്ദര്‍ശനം നടത്തും. അനില്‍ അക്കര, പി.വി. അന്‍വര്‍, കെ. ബാബു, ഒ.ആര്. കേളു, പി.ടി.എ. റഹിം, കെ.എം. ഷാജി, കെ.വി. വിജയദാസ്, എം. വിന്‍സെന്റ് എന്നീ എംഎല്‍എമാരാണ് സമിതി അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: