സമരത്തിനൊരുങ്ങി ഓട്ടോറിക്ഷ തൊഴിലാളികള്‍: തിരൂരിലെ റോഡുകള്‍ യാത്രക്കാരുടെ നടുവൊടിക്കും

Wednesday 20 December 2017 8:34 pm IST

തിരൂര്‍: തിരൂര്‍ നഗരത്തിലെ റോഡുകള്‍ നാട്ടുകാരുടെ നടുവൊടിയും. ആയിരക്കണക്കിന് ജനങ്ങള്‍ ദിവസവുമെത്തുന്ന ജില്ലാ ആശുപത്രിയിലേക്കടക്കമുള്ള റോഡുകള്‍ തകര്‍ന്ന നിലയിലാണ്. ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍.
റോഡിന്റെ പ്രശ്‌നത്തിന് പുറമെ നഗരത്തില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയെടുക്കുക, പോലീസ് സ്റ്റേഷന് സമീപം വിവിധ കേസുകളില്‍ പിടിച്ചിട്ട വാഹനങ്ങള്‍ നീക്കംചെയ്യുക, അനധികൃത പാര്‍ക്കിംങ് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നു.
തിരൂര്‍ സിഐ, ജോയിന്റ് ആര്‍ടിഒ, ആര്‍ഡിഒ എന്നിവര്‍ക്ക് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ നിവേദനവും നല്‍കിയിട്ടുണ്ട്. ജില്ലാ ആശുപത്രി റോഡിന്റെ തകര്‍ച്ച അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ഈ ഭാഗങ്ങളിലേക്കുള്ള ഓട്ടോറിക്ഷകള്‍ ജനുവരി ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചെന്നും ഡ്രൈവര്‍മാരായ കബീര്‍ പൂഴിക്കുന്ന്, ഷിഹാബ് മുണ്ടേക്കാട്ട്, രതീഷ് പരിയാപുരം, ഹമീദ് കൂട്ടായി, മഹേഷ്, കാദര്‍ പാറശ്ശേരി, റാഷിഖ് കൂട്ടായി എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.