കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സും കോളജ് ഓഫ് കൊമേഴ്സും സംയുക്തമായി നടത്തുന്ന തൊഴില്‍ മേളയുടെ ഉദ്ഘടനവും ചേമ്പര്‍ ഓഫ് കൊമേഴ്സ് ‘അവസര്‍’ പദ്ധതിയുടെ ഭാഗമായി നടത്തിയ സൗജന്യ തൊഴില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും 23ന് രാവിലെ 11 മണിക്ക് ചേമ്പര്‍ ഹാളില്‍ നടക്കും. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ള തൊഴില്‍ദാതാക്കളും ഉദ്യോഗാര്‍ത്ഥികളും 9496593483 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: