ആലക്കോട്: ഷാഡോ പോലീസ് ചമഞ്ഞ് യുവാവിനെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കൊട്ടയാട് നരിയന്‍പാറയിലെ വട്ടവിള സനല്‍ (30), കൊട്ടയാട്ടെ ആനുമൂട്ടില് (54) എന്നിവരെയാണ് ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുവോട് സ്വദേശി വാഴവളപ്പില്‍ സിറാജിനെ(18)യാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ആലക്കോട് മേരിമാതാ കോളേജിന് സമീപംവെച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: