ശ്രീകണ്ഠപുരം: കുന്നത്തൂര്‍ പാടി ഉത്സവ സ്ഥലത്ത് എക്സൈസ് സംഘത്തെ അക്രമിച്ച് വിദേശമദ്യ വില്‍പ്പനക്കേസിലെ പ്രതിയെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കുന്നത്തൂര്‍ കുഞ്ഞിപ്പറമ്പിലെ ചാത്തന് കൊഴുക്കല്‍ ബിജു എന്ന കുര്യാക്കോസിനെ (40)യാണ് പയ്യാവൂര്‍ പോലീസ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞദിവസം കുന്നത്തൂര്‍ കവലയില്‍ മദ്യവില്പന നടത്തുകയായിരുന്ന കുഴിഞ്ഞാലില്‍ മനീഷിനെ ശ്രീകണ്ഠപുരം എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. എന്നാല്‍ ഇയാള്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ പതിനഞ്ചോളം പേര് ഉദ്യോഗസ്ഥരെ അക്രമിച്ച് മനീഷിനെ മോചിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: