പ്രതിഷേധ പ്രകടനം നടത്തി

Wednesday 20 December 2017 9:34 pm IST


മട്ടന്നൂര്‍: ബിജെപി നേതാക്കള്‍ക്ക് നേരേയുള്ള സിപിഎം വധശ്രമത്തില്‍ പ്രതിഷേധിച്ച് മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു. മട്ടന്നൂര്‍ നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് സി.കെ.രജീഷ്, ജില്ലാ കാര്യകാരിയംഗം കെ.പി.സതീശന്‍, ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് പി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പി.കെ.രാജന്‍, വി.എം.കാര്‍ത്തികേയന്‍, സി.പി.മഹേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധയോഗത്തില്‍ ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സി.വി.വിജയന്‍ മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി എ.ഇ.സജു എന്നിവര്‍ സംസാരിച്ചു.
മാര്‍ക്‌സിസ്റ്റ് കാടത്തത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നുയര്‍ന്നത്.വാഹനങ്ങള്‍ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും നാമമാത്രമായ വാഹനങ്ങളാണ് റോഡിലിറങ്ങിയത്.
പുതിയതെരു: മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ ബിജെപി നേതാക്കളെ ശിവപുരത്ത് കുട്ടക്കൊല ചെയ്യാനുള്ള സിപിഎം ശ്രമത്തില്‍ പ്രതിഷേധിച്ച് പുതിയതെരുവില്‍ ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ക്ഷേത്രോത്സവങ്ങളും തെയ്യക്കാലവും അടുത്തതോടെ വീണ്ടും അക്രമ പരമ്പര സിപിഎം ആരംഭിച്ചിരിക്കുകയാണ്. മട്ടന്നൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് എന്നും മുന്നില്‍ നിന്നിരുന്ന രാജനെ ആക്രമിച്ചതിന് പിന്നില്‍ സമാധാനം ആഗ്രഹിക്കാത്ത സിപിഎം നേതാക്കളാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍ ആരോപിച്ചു. കേരളജനതയ്ക്ക് സംരക്ഷണം നല്‍കേണ്ട മുഖ്യമന്ത്രിയുടെ പാര്‍ട്ടി തന്നെ ഇവിടെ കലാപങ്ങള്‍ സൃഷ്ടിക്കുകയാണ്. ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിക്കുന്ന രീതി ബിജെപിക്കില്ല. സിപിഎം നേതാക്കള്‍ അതോര്‍ത്താല്‍ നന്നെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.എന്‍.മുകുന്ദന്‍, ഒ.കെ.സന്തോഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ് എന്നിവര്‍ സംസാരിച്ചു. പള്ളിപ്രത്ത് പ്രകാശന്‍, അജിത്ത് നീര്‍ക്കടവ്, കെ.രത്‌നാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാനൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തുന്ന ഏകപക്ഷീയമായ അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാനൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. വി.പി.ബാലന്‍ മാസ്റ്റര്‍, സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, സി.പി.സംഗീത, കെ.കാര്‍ത്തിക, എ.പി.വസന്ത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.