അമ്പലപ്പുഴ: സൗഹൃദത്തിന്റെ സന്ദേശമുണര്‍ത്തി സുദാമാ- ശ്രീകൃഷ്ണ സംഗമം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സുദാമാവിനെ സ്വീകരണത്തോടെയാണ് പരിപാടി ആരംഭിച്ചത്.
ശ്രീകൃഷ്ണന്റെയും പത്നിമാരുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ കുട്ടികളും ഭക്തജനങ്ങളും ചേര്‍ന്ന് സുദാമാവിനെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് സുദാമാവ് കരുതിയിരുന്ന അവില് ശ്രീകോവിലില്‍ നിവേദ്യത്തിനായി സമര്‍പ്പിച്ചു.
ശ്രീകോവിലില്‍ നിന്നും പ്രസാദം സ്വീകരിച്ച് വിശിഷ്ടാതിഥികളെയും സുദാമാവിനെയും സംഗമവേദിയിലേക്ക് സ്വീകരിച്ചു. വന്‍ ഭക്തജനമാണ് പരിപാടിക്കെത്തിച്ചേര്‍ന്നത്. അമ്പലപ്പുഴ ഗോപികാസംഘം, വിവിധ നാരായണീയ സമിതികള്‍ പങ്കാളികളായി.
സമ്മേളനം സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷനായി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഗോകുലാചാര്യ പുരസ്കാരം നല്കി ആദരിച്ചു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍, ബാബു പണിക്കര്‍, വൈക്കം ഗോപകുമാര്‍, ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, കെ.എന്‍. പ്രേമാനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: