ആലപ്പുഴ: മന്ത്രി ജി. സുധാകരനും നഗരസഭാ ചെയര്മാന് തോമസ് ജോസഫും തമ്മിലുള്ള ഒത്തുകളിയുടെ ആസൂത്രിത നീക്കമാണ് മുല്ലയ്ക്കലിലെ മാലിന്യം നീക്കം ചെയ്യാത്തതെന്ന് ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്.
ജനങ്ങളുടെ മുന്നില്‍ പോരടിച്ചു കാണിക്കുന്ന ഇവര്‍ റോഡ് കയ്യേറി തെരുവ് കച്ചവടം ചെയ്യന്നവരെ പിന്തുണയ്ക്കുന്നവരാണെന്നുംഅദ്ദേഹം പറഞ്ഞു. മുല്ലയ്ക്കല് ചിറപ്പ് തകര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി റോഡിലെ മാലിന്യം നീക്കം ചെയ്യാത്ത നഗരസഭയുടെ നീക്കത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ മാലിന്യവുമായി ആലപ്പുഴ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷനായി.
ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആര്. ഹരി, കൗണ്‍സിലര്‍മാരായ പാര്‍വ്വതി സംഗീത്, റാണി രാമകൃഷ്ണന്, സലിലകുമാരി, മണ്ഡലം ഭാരവാഹികളായ വി. ബാബുരാജ്, ആര്.കണ്ണന്, വി.സി. ബാബു, ഉണ്ണികൃഷ്ണ മേനോന്എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: