അരൂര്‍: ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ പട്ടകജാതി/വര്‍ഗ്ഗ സഹകരണ ബാങ്കുകള്‍ക്കുണ്ടായിരുന്ന അഫിലിയേഷന് നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്‍ഡ്യ ദേശീയ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ പട്ടേല്‍ പറഞ്ഞു.എംപ്ലോയീസ് അസോസിയേഷന് ഓഫ് എസ്സി/എസ്ടി കോഓപ്പറേറ്റീവ് സൊസൈറ്റീസ് സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറര്‍ എം.കെ.ബാബു അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: