ബിഎംഎസ് ഇടുക്കി ജില്ലാ സമ്മേളനം

Wednesday 20 December 2017 9:31 pm IST

 

തൊടുപുഴ: ബിഎംഎസ് ഇടുക്കി ജില്ലാ സമ്മേളനം 30,31 തീയതികളില്‍ തൊടുപുഴയില്‍ നടക്കും. 30ന് വൈകിട്ട് 4ന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന ജന.സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി റ്റി.പി. സിന്ധുമോള്‍ പ്രഭാഷണം നടത്തും. 31ന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി പി.ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി തൊടുപുഴ താലൂക്കില്‍ സമ്മേളന വിളംബരവാഹനജാഥ 21, 22,23 തീയതികളില്‍ നടക്കും. ഇന്ന് രാവിലെ 9ന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് ബി. വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് തൊടുപുഴയില്‍ ജാഥ സമാപിക്കും. 27ന് വൈകിട്ട് 3ന് തൊടുപുഴ എന്‍എസ്എസ് ഹാളില്‍ ഇടുക്കി ജില്ലയിലെ കാര്‍ഷിക മേഖലയും പാരിസ്ഥിതിക പ്രശ്‌നങ്ങളും തൊഴില്‍ പ്രതിസന്ധിയും എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ വിഷയാവതരണം നടത്തും.
പത്രസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എന്‍.ബി. ശശിധരന്‍, ബി. വിജയന്‍, ജോ. സെക്രട്ടറി എ.പി. സഞ്ചു, തൊടുപുഴ മേഖല സെക്രട്ടറി കെ.എം. സിജു തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.