അടിമാലി: ഉപദേശക സമിതിയുടെ പ്രവര്‍ത്തനം നിഷ്ക്രിയം, അടിമാലി ടൗണിലെ ഗതാഗതക്കുരുക്ക്. അവസാനമായി ഗതാഗത ഉപദേശക സമിതി യോഗം ചേര്‍ന്നത് ഒരു വര്‍ഷം മുന്‍പാണ്. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായുള്ള നിര്‍ദേശങ്ങള്‍ യോഗത്തിലുണ്ടായെങ്കിലും ഇത് പ്രാവര്‍ത്തികമാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിക്കും ട്രാഫിക് പോലീസിനും വാഹന വകുപ്പിനും കഴിഞ്ഞിട്ടില്ല.
അനധികൃത ഓട്ടോറിക്ഷകള്‍ അടക്കമുള്ളവ നിയന്ത്രിക്കണമെന്ന കാര്യത്തില്‍ പ്രദേശവാസികളായ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഏക സ്വരമാണുള്ളതെങ്കിലും അധികൃതര്‍ തയാറാകാത്തത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണമാകുന്നു. ഇതോടൊപ്പം ടാക്സി വാഹനങ്ങളുടെ എണ്ണവും അടിമാലിയില്‍ വര്‍ദ്ധിച്ചുവരികയാണ്. ഓട്ടോ- ടാക്സി വാഹനങ്ങള്‍ക്ക് പ്രത്യേക സ്റ്റാന്‍ഡിനുള്ള നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതിനുള്ള തീരുമാനം വൈകുകയാണ്. ടൗണില്‍ തിരക്കേറിയ ഭാഗങ്ങളിലെ അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കുന്നതിന് നടപടി വൈകുകയാണ്. ലൈബ്രറി റോഡ്, വിക്ടറി റോഡ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ വണ്‍വേ സംവിധാനവും അട്ടിമറിച്ചതോടെ ഇവിടങ്ങളിലും ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: