കണ്ണൂര്‍: ശ്രീ സത്യസായി സേവാ സംഘടന കണ്ണൂര്‍, കണ്ണൂര്‍ ജില്ലാ ആശുപത്രയില്‍ സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയര്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ വി.പി.രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ശ്രീ സത്യസായി ബാബയുടെ 92-ാം ജന്മദിനത്തിന്റെ ഭാഗമായി 150 ഓളം വാട്ടര്‍ പ്യൂരിഫയര്‍ കേരളത്തിലെ ജില്ലാ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നല്കി വരുന്നതിന്റെ ഭാഗമായാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: