കണ്ണൂര്‍: ജില്ലയിലെ ഹൈസ്കൂളുകളില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് അപേക്ഷിക്കാം. 80 രൂപ വിലവരുന്ന പച്ചക്കറിത്തൈകള്‍ ഉള്‍പ്പെടെയുള്ള ഗ്രോബാഗിന് 20 രൂപ നിരക്കില്‍ ഗുണഭോക്തൃവിഹിതം സ്കൂളുകള്‍ നല്‍കണം. പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതായും താല്പര്യമുള്ള സര്‍ക്കാര്‍-എയിഡഡ് ഹൈസ്കൂളുകള്‍ രണ്ട് ദിവസത്തിനകം ജില്ലാ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു ജില്ലാ പഞ്ചായത്ത് യോഗത്തെ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: