അനൂപ് ബലിദാന ദിനാചരണവും കുടുംബ സംഗമവും

Wednesday 20 December 2017 10:03 pm IST

കുറ്റിയാടി: പശ്ചിമഘട്ട സംരക്ഷണധര്‍ണക്കിടയില്‍ സിപിഎമ്മും ക്വാറി മാഫിയയും എറിഞ്ഞുകൊന്ന നിട്ടൂരിലെ വെള്ളൊലിപ്പില്‍ അനൂപ് ബലിദാന ദിനവും കുടുംബ സംഗമവും നടന്നു. കുടുംബ സംഗമം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു.
ആരണ്യ സംസ്‌കാരത്തെ മണലാരണ്യ സംസ് കാരത്തിലേക്ക് പറിച്ചു നടാനുള്ള ജിഹാദി-ചുവപ്പ് കൂട്ടുകെട്ടിനെതിരെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അനൂപിന്റെ ബലിദാനം പ്രകൃതി സംരക്ഷണ സമര ചരിത്രത്തിലെ ഉജ്വലമായ അദ്ധ്യായമാണ്.
കമ്യൂണിസ്റ്റ്-ക്വാറി മാഫിയ കൂട്ടുകെട്ടിനെതിരെ പോരാടാനുള്ള ആവേശമാണ് ആ ബലിദാനം നല്‍കുന്നത് അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് പെരുമുണ്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കെ.സി. ഉദയന്‍ സ്വാഗതവും, ശ്രീധരന്‍ നന്ദിയും പറഞ്ഞു. രാവിലെ അനൂപ് ബലികുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണ സാംഘിക്കിലും നിരവധി പേര്‍ പങ്കെടുത്തു.
ആര്‍ എസ്എസ് വിഭാഗ് പ്രചാരക് ഗോപാലകൃഷ്ണ ന്‍, ജില്ലാ പ്രചാരക് സുജിത്, നാദാപുരം താലൂക്ക് സംഘ ചാലക് ഗംഗാധരന്‍, ബിജെപി കറ്റിയാടി നിയോജകമണ്ഡലം പ്രസിഡന്റ് പി.പി. മുരളി, ഹിന്ദു ഐക്യവേദി നേതാക്കളായ സുരേഷ് ആയഞ്ചേരി, സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.