മണ്ടൂരില്‍ പൂരക്കളി മറത്തുകളി ഉത്സവം 23 ന്

Wednesday 20 December 2017 10:38 pm IST

പിലാത്തറ: കേരള പൂരക്കളി അക്കാദമിയും മണ്ടൂര്‍ അഴിക്കോടന്‍ സ്മാരക കലാകേന്ദ്രവും ചേര്‍ന്ന് 23 ന് മണ്ടൂരില്‍ പൂരക്കളി മറത്തുകളി ഉത്സവം നടത്തും. ശനിയാഴ്ച നാലുമണിക്ക് അഴിക്കോടന്‍ കലാകേന്ദ്രത്തില്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. സി.കൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയാകും. 5 മണിക്ക് പി.ടി.മോഹനന്‍ പണിക്കര്‍ കൊടക്കാടും എം.ഗോപാലകൃഷ്ണന്‍ പണിക്കര്‍ മടിക്കൈയും തമ്മിലുള്ള മറത്തുകളി അരങ്ങേറും. ഡോ:സി.എച്ച്.സുരേന്ദ്രന്‍ നമ്പ്യാര്‍ നിയന്ത്രിക്കും. തുടര്‍ന്ന് പൂരക്കളി നടക്കും. അഴിക്കോടന്‍ സ്മാരക കലാകേന്ദ്രം, കുഞ്ഞിമംഗലം തെക്കുമ്പാടി പൂരക്കളി പഠന കേന്ദ്രം, കുണിയന്‍ പറമ്പത്ത് ഭഗവതിക്ഷേത്രം പൂരക്കളി സംഘം എന്നിവര്‍ പങ്കെടുക്കും. നാട്യശാസ്ത്രം, യോഗസൂത്രം, വേദം,വേദാന്തം, തര്‍ക്കശാസ്ത്രം, തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ഡോ: സി.എച്ച്.സുരേന്ദ്രന്‍ നമ്പ്യാര്‍, സെക്രട്ടറി കെ.വി.മോഹനന്‍, സംഘാടക സമിതി ചെയര്‍മാന്‍ എം.വി.രവി, വി.ഇ.രാഗേഷ്, ഇ.വി.പുരുഷോത്തമന്‍, പി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.