കണ്ണൂര്‍: കേരള ലളിതകലാ അക്കാദമിയുടെ 2016-2017 വര്‍ഷത്തേക്കുള്ള കലാവിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. എംഎഫ്എ/എംവിഎ വിദ്യാര്‍ഥികളായ ആര്.രമേഷ്, എസ്.ബി.വെങ്കിടേശ്വരന്, എസ്.സജിത്, ആര്.സാജ് (നാല് പേരും ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് തിരുവനന്തപുരം), പി.ജി.അനൂപ് (ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ്, തൃപ്പൂണിത്തുറ), എം.കെ.ലെനിന് (രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സ് മാവേലിക്കര) എന്നിവര്‍ക്കും ബിഎഫ്എ/ബിവിഎ വിദ്യാര്‍ഥികളായ ടി.എസ്.അശ്വതി, എന്‍.വി.ബിബിന്‍, എം.എസ്.ശരത് ചന്ദ്രന്, എന്‍.ആര്.യദുകൃഷ്ണന് (നാല് പേരും ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി, കാലടി), കെ.പി.എബിന് ശ്രീധരന് (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് തിരുവനന്തപുരം) എന്നിവര്‍ക്കും ലഭിച്ചു. എംഎഫ്എ/എംവിഎ വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതവും ബിഎഫ്എ/ബിവിഎ വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ വീതവുമാണ് സ്കോളര്‍ഷിപ്പ് തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: