കണ്ണൂര്‍: ജവഹര്‍ലാല്‍ നെഹ്റു പബ്ബിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുളള ധനശേഖരണത്തിന്റെ ഭാഗമായി നടത്തുന്ന ജവഹര്‍ ഫഌവര്‍ഷോ നാളെ പോലീസ് ഗ്രൗണ്ടില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 5.30 ന് ലൈബ്രറി ചെയര്മാന് കലക്ടര്‍ മീര്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഫഌവര്‍ ഷോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സിനിമാ നടന് ശ്രീനിവാസന് മുഖ്യാതിഥിയായി പങ്കെടുക്കും. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഷോയുടെ ഭാഗമായി സെമിനാറുകള്‍ നടക്കും. എല്ലാ ദിവസവും വൈകുന്നേരം വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടക്കും. വിവിധ മത്സരങ്ങളും ഷോയുടെ ഭാഗമായി സംഘടിപ്പിക്കും.
പ്രവേശനം രാവിലെ 11 മണി മുതല്‍ രാത്രി 9 മണിവരെയായിരിക്കും. പ്രവേശന ഫീസ് 40 രൂപയാണ്. 5 വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. 5 വയസ്സിനും 12 വയസ്സിനും ഇടയിലുളള കുട്ടികള്‍ക്ക് 20 രൂപയാണ് പ്രവേശന ഫീസ്.
വാര്‍ത്താ സമ്മേളനത്തില്‍ ടി.ഒ.മോഹനന്, അഡ്വ.മാര്ട്ടിന് ജോര്‍ജ്, മുണ്ടേരി ഗംഗാധരന്,എം.രത്നകുമാര്‍, പി.കെ.പ്രേമരാജന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: