ക്രിസ്തുമസ് രാവ് 2017 ആഘോഷിച്ചു

Wednesday 20 December 2017 10:43 pm IST


പയ്യാവൂര്‍: നിര്‍ധന വിദ്യാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമം ലക്ഷ്യമാക്കി ചെമ്പേരിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ജീവകാരുണ്യ സംരംഭമായ ബ്രിഡ്ജ് ഓഫ് ഹോപ്പിന്റെ (ബിഒഎച്ച്) നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ക്രിസ്തുമസ് രാവ് 2017’ ആഘോഷ പരിപാടി ചെമ്പേരി മാര്‍ക്കറ്റ് റോഡിലെ ബിഒഎച്ച് അങ്കണത്തില്‍ നടന്നു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരി ഉദ്ഘാടനം ചെയ്തു. ഫാ.പൗലോസ് തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ദില്‍ജിഷ മുഖ്യാതിഥിയായിരുന്നു. ഏരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ഐസക്ക് ക്രിസ്മസ് വസ്ത്രങ്ങള്‍ വിതരണം ചെയ്തു. ഗായകന്‍ മിഥുന്‍ മോഹന്‍ ക്രിസ്മസ് കേക്ക് മുറിച്ചു. പാസ്റ്റര്‍ കെ.സജി ക്രിസ്മസ് സന്ദേശം നല്‍കി. ഡെയ്‌സി കവുന്നുകാട്ടില്‍, കെ.പി.കുമാരന്‍, സാബു മണിമല, പ്രീതി വില്‍സണ്‍, മാത്യൂ നൈനാന്‍, ഇ എസ് ബൈജു, മേരിക്കുട്ടി സണ്ണി എന്നിവര്‍ പ്രസംഗിച്ചു.ബി ഒ എച്ച് പ്രതിഭകച്ച ടെ നൃത്ത സന്ധ്യയും പയ്യന്നൂര്‍ ഹാര്‍ട്ട് ബീറ്റ് ഓര്‍ക്കസ്ട്രയുടെ സംഗീതനിശയും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.