ഇരിട്ടി: ഇരിട്ടി മര്‍ച്ചന്റ്സ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരിട്ടി ഷോപ്പിംഗ് ഫെസ്റ്റിന് തുടക്കമായി. ഇതിന്റെ കൂപ്പണുകളുടെ വിതരണോദ്ഘാടനം ഇരിട്ടി എ എസ് ഐ ജോസഫ് താളുകണ്ടത്തില്‍ ജ്വല്ലറി ഉടമ സ്കറിയാച്ചന്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ വ്യാപാരി നേതാക്കളായ അയൂബ് പൊയിലന്‍, കെ.കെ.ഹാഷീം, റജി തോമസ്, കെ.ടി.ജാഫര്‍, മനോജ്, റഫീഖ് ഗ്രീഷ്മ, ടി. അബ്ദുള്‍ നാസര്‍, എം.അസൂട്ടി എന്നിവര്‍ പങ്കെടുത്തു. ജനുവരി 15 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: