കണ്ണൂര്‍: സാമൂഹ്യ-സാംസ്കാരിക-സാഹിത്യമേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ദേശാഭിമാനി പുരസ്കാരം മലയാള ചെറുകഥാസാഹിത്യത്തിലെ കുലപതി ടി.പത്മനാഭന് സമ്മാനിക്കുമെന്ന് ചീഫ് എഡിറ്റര്‍ എം.വി.ഗോവിന്ദന് മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെറുകഥാസാഹിത്യത്തിനും മലയാള ഭാഷയ്ക്കും നല്കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മാര്‍ച്ച് ആദ്യവാരം കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. സജീവ് കൃഷ്ണന്, കെ.ടി.ശശി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: