സി.എ.ജി കണക്കപ്പിള്ളയല്ലെന്ന്‌ സുപ്രീം കോടതി

Monday 1 October 2012 1:30 pm IST

ന്യൂദല്‍ഹി:സി.എ.ജി വെറും കണക്കപ്പിള്ളയല്ലെന്ന്‌ സുപ്രീംകോടതി.ടൂ ജി സ്പെക്ട്രം,കല്‍ക്കരി അഴിമതിക്കേസുകളില്‍ സി.എ.ജിയുടെ റിപ്പോര്‍ട്ട്‌ തള്ളണമെന്ന ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം.ആനന്ദ്‌ കുമാര്‍ പട്ടേല്‍ ആണ്‌ ഖാനന അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌ അസാധുവക്കണമെന്നാവശ്യപ്പെട്ട്‌ ഹരജി സമര്‍പ്പിച്ചത്‌.സുപ്രീംകോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ചെലവുകള്‍ പരിശോധിക്കാനുള്ള അധികാരം സി.എ.ജിക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.സി.എ.ജിയുടെ ഓഡിറ്റില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി, സി.എ.ജി റിപ്പോര്‍ട്ട്‌ ശരിയാണോ തെറ്റാണോ എന്ന്‌ പരിഗണിക്കേണ്ടത്‌ പാര്‍ലമെന്റ്‌ ആണെന്ന്‌ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.